തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി;ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലടക്കം പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്‌ക്വാഡ് എത്തി. ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. സന്ദേശമെത്തിയത് എവിടെനിന്നാണെന്ന കാര്യമടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്. Also Read; കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. […]

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് അന്വേഷണസംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക് പോകും. മുംബൈയില്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടീപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുംബയിലെത്തിയ ഉടന്‍ തന്നെ ഇവര്‍ പോയത് ബ്യൂട്ടീപാര്‍ലറിലാണ്. ഇത് ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കും. മാത്രമല്ല ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും അന്വേഷിക്കും. Also Read; ‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ചയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ […]

മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ടു; യുവതിക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ട യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് 35കാരിക്കെതിരെ കേസെടുത്തത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും ഇവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. Also Read; ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ […]

എട്ട് മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; ആദ്യ കുട്ടി മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. Also Read;കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ നിസാറിന്റെ ആദ്യത്തെ കുട്ടി രണ്ടുവര്‍ഷം മുമ്പ് […]

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്തു; മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത് മകന്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ ക്രൂരമായി പരിക്കേല്‍പ്പിച്ച മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. തൃക്കാക്കര എഎസ്‌ഐ ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; സംസ്ഥാനത്ത് ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്‌ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലെടുത്ത് എഎസ്‌ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എഎസ്‌ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. Join with metro […]

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും എം വിന്‍സെന്റ് എംഎല്‍എയും ആരോപിക്കുന്നത്. കുട്ടി തനിയെ അവിടേ പോയി കിണറ്റിലേക്ക് […]

എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം […]

സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നത്.സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് സമരത്തിലുള്ളത്. അതേസമയം സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ നിര്‍മ്മിച്ച സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി. പോലീസിന്റെ നടപടി സമരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോയിന്റ് കൗണ്‍സില്‍ വിമര്‍ശിച്ചു. Also Read ; കഠിനംകുളം കൊലപാതകം ; പ്രതി രക്ഷപ്പെട്ട സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി കണ്ണൂരില്‍ […]