ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം അപകടത്തിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ […]

തെലങ്കാനയിലെ വനമേഖലയില്‍ പോലീസുമായി ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: തെലങ്കാനയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പ് പോലീസിന് വിവരം നല്‍കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍. അടുത്ത മാസം ആറാം തിയതി കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.   അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും […]

ഇ പിയുടെ ആത്മകഥ വിവാദം; വീണ്ടും വിശദമായ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ വീണ്ടും വിശദമായ അന്വേഷണത്തിന് പോലീസ്. നേരത്തെ ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന കാരണത്താല്‍ ഡിജിപി മടക്കിയിരുന്നു. ഇതാണ് വീണ്ടും വിശദമായി അന്വേഷണത്തിന് പോലീസ് ഒരുങ്ങുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ധാരണാപത്രം ഉണ്ടായിരുന്നോ, ചോര്‍ന്നത് ഡിസിയില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ആവശ്യം. Also Read; ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ് […]

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് പണിയായി ; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ എടുത്ത ഫോട്ടോഷൂട്ടാണ് വിവാദമാവുന്നത്. സംഭവം വിവാദമായതോടെ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ എഡിജിപി ഇടപെടുന്നത്.   Join with metropost : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ […]

ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ് മാസം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ പോലീസില്‍ നിന്നും ഭര്‍ത്താവിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ നടപടി. ഫോണ്‍വിളി വിവരങ്ങള്‍ ചോര്‍ത്തികൊടുത്ത പൂന്തുറ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് റൈറ്റര്‍ നവീന്‍ മുഹമ്മദിനെതിരെയാണ് നടപടി. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. നവീനെ കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. Also Read; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം: ഭാര്യക്ക് ഫോണ്‍ ചെയ്തതായി […]

ആഢംബര വിവാഹം, മൂന്നാം ദിനം വരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പോലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. Also Read; എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണം: കെ​യു​ഡ​ബ്ല്യു​ജെ വര്‍ക്കല സ്വദേശിയായ യുവതിയുമായായിരുന്നു അനന്തുവിന്റെ വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ച് ആഢംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതല്‍ അനന്തുവും കുടുംബവും സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്. […]

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര ; അഞ്ച് പേര്‍ക്കെതിരെ കേസ്

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര ബസിന്റെ ക്ലീനറും ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കെസെടുത്തു. വിവാഹം കഴിഞ്ഞ് മടങ്ങുവഴിയാണ് ഇത്തരത്തില്‍ അപകടകരമാകും വിധത്തില്‍ ഇവര്‍ യാത്ര ചെയ്തത്. മണ്ണുത്തി വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്. Also Read ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, 2 പേരെ അറസ്റ്റ് ചെയ്തു […]

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കഞ്ചാവുമായി എത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ച് പോലീസ് പിടികൂടി. ഏഴ് കിലോയോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് പിടികൂടിയത്. Also Read ; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍ വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും […]

വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ഡോക്ടറുടെ പരാതിയിലുള്ളത്. കഴിഞ്ഞമാസമാണ് സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. Also Read; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി സോഷ്യല്‍മീഡിയ വഴിയാണ് […]