ഗോള്‍ഡന്‍ വിസ തട്ടിപ്പ് ; മാമി കേസില്‍ പോലീസ് ചോദ്യം ചെയ്ത പ്രവാസി പ്രമുഖനെതിരെ ദുബൈയില്‍ കടുത്ത നടപടി

കോഴിക്കോട് : കേരളത്തിലെ പ്രമുഖ സെലിബ്രിറ്റികള്‍ക്കും, സിനിമ താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം വ്യാപകമായി ഗോള്‍ഡന്‍ വിസ നേടിക്കൊടുക്കാന്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയിലെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ നടപടി. തെന്നിന്ത്യന്‍സിനിമ താരങ്ങള്‍, ഗായകര്‍ , ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാരടക്കം പ്രൊഫഷനലുകള്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ സ്ഥാപനം സമര്‍പ്പിച്ച രേഖകളില്‍ പലതും വ്യാജമായി തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അല്‍ത വാറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ട് […]

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പീഡനകേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാല്‍ സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്‌റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയച്ചു. Also Read ; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ […]

തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനേയും ആക്രമിച്ചാണ് രണ്ടര കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. Also Read ; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി വിട്ടയച്ച് അജ്ഞാതര്‍ കോയമ്പത്തൂരില്‍ സ്വര്‍ണം കൊണ്ടുവന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. […]

നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. അതേസമയം ഇടവേള ബാബുവിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കാന്‍ സാധ്യതയുണ്ട്. Also Read ; സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് […]

സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് കടന്നതെന്നാണ് വിവരം. അതേസമയം നടന്‍ രക്ഷപ്പെടാന്‍ സ്വന്തം വാഹനം ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുക്കളുടെ വാഹനമാണ് ഉപയോഗിച്ചതെന്നും വിവരമുണ്ട്. സിദ്ദിഖ് കേരളത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെയുണ്ടായിരുന്നു […]

ലൈംഗികാതിക്രമ കേസ് ; നടന്‍ മുകേഷ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി നടനും എം എല്‍ എയുമായ മുകേഷ്.ഇന്ന് രാവിലെ 10.15ഓടെയാണ് മുകേഷ് അഭിഭാഷകനോടൊപ്പം ചോദ്യംചെയ്യലിന് ഹാജരായത്. നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യുന്നത്. ഈ കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല. Also Read ; ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ലൈംഗിക […]

മണിപ്പൂര്‍ സംഘര്‍ഷം; ജിരിബാമില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ഇംഫാല്‍: സംഘര്‍ഷങ്ങള്‍ കലുഷിതമായ മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ആള്‍ക്കൂട്ടത്തിന് വിലക്ക്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അതോടൊപ്പം ആയുധം കൈവശം വയ്ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. Also Read ; സുജിത്ത് ദാസിനെതിരായ മരം മുറി കേസ് ; എസ് ഐ ശ്രീജിത്തിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയില്‍ കുക്കി, മെയ്തേയി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആറ് പേര്‍ സംഭവ സ്ഥലത്തു […]

34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

പട്‌ന: 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. 1990ല്‍ ബീഹാറിലെ സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയില്‍ നിന്നും 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 1990 മെയ് ആറിന് സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തിയ സതിദേവിയെ തടഞ്ഞ് 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. […]

എസ് പി സുജിത് ദാസിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെയുള്ള പി വി അന്‍വറിന്റെ സ്വര്‍ണണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊലപ്പെടുത്തിയത് രതീഷ് ഒറ്റയ്‌ക്കെന്ന് പോലീസ് അജിത് […]

യുവാവിന് നേരെ ലൈംഗികാതിക്രമം ; സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. Also Read ; എം മുകേഷിന്റെ നിയമസഭാംഗത്വത്തില്‍ തീരുമാനം ഇന്ന് ; […]