കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ബാറിലെത്തി ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. Also Read ; ‘വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം വേണം’; കുട്ടിയാന കിണറ്റില്‍ കുടുങ്ങിയതിന് പിന്നാലെ മലയാറ്റൂരില്‍ പ്രതിഷേധം എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. […]

കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സേവ്യറിന് പരിക്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. Also Read ; ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും ശാന്തത പാലിച്ചിരുന്ന പോലീസ് സംഘര്‍ഷം അതിരുകടന്നതോടെയാണ്  ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും […]

‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജന്‍. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് തീക്കാറ്റ് സാജന്‍ ഭീഷണി മുഴക്കിയത്. Also Read ; പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോണ്‍കോള്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതിയുടെ […]

മാന്നാര്‍ കൊലപാതകകേസ് ; 21 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു, പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതക കേസില്‍ 21 അംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനാണ് അേേന്വഷണ ചുമതല. ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. Also Read ; ലോകകപ്പുമായി രോഹിത്തും പിള്ളേരും ജന്മനാട്ടില്‍ ; ചാമ്പ്യന്മാരെ വരവേറ്റ് ആരാധകര്‍ അതേസമയം കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ […]

കവര്‍ച്ച പഠിക്കുന്നത് യുട്യൂബിലൂടെ, എത്ര ഉയരത്തിലും കയറും, ഏത് പൂട്ടും തുറക്കും, ആഡംബര ജീവിതം, ഒടുവില്‍ കേരള പോലീസിന്റെ വലയില്‍

തിരുവനന്തപുരം: യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്‌പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) കേരളാ പൊലീസ് വിരിച്ച വലയില്‍ വീണു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണു കേരള പൊലീസ് പിടിച്ചത്. Also Read ; സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി ഒരു […]

മാന്നാറിലെ യുവതിയുടെ കൊലപാതകം; 15 വര്‍ഷം മുന്‍പ് കാണാതായ അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍, വൈകാരിക പ്രതികരണമെന്ന് പൊലീസ്

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകന്‍ പ്രതികരിച്ചു. വൈകാരികമായിരുന്നു മകന്റെ പ്രതികരണം. താന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളില്‍ പോയില്ലെന്നും സഹ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനം നഷ്ടമായെന്നും മകന്‍ സങ്കടത്തോടെ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാല്‍ എവിടെയോ അമ്മ […]

സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പോലീസ്; കേസില്‍ വഴിത്തിരിവ്

ആലപ്പുഴ: മാന്നാറില്‍ നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്ത് പോലീസ്.കലയെ കൊലപ്പെടുത്തി ഭര്‍ത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകൂ. Also Read ; മൊറോക്കന്‍ മുന്നേറ്റ താരം നോഹ […]

വെണ്‍പാലവട്ടം അപകടം ; സഹോദരിക്കെതിരെ കേസ് , അമിതവേഗവും അശ്രദ്ധയും, ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെണ്‍പാലവട്ടത്ത് സകൂട്ടറില്‍ നിന്നും വീണ് യുവതി മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവതിയുടെ സഹോദരി സിനിക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും നിലവില്‍ ചികിത്സയിലാണ്. ദീര്‍ഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. Also Read ; ‘കുലപതി ഇനി കുലഗുരു ‘ ; സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പേര് […]

ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ പിരിമുറക്കം; സ്വയം വിരമിക്കുന്നവരുടെ എണ്ണം കൂടി

തിരുവനന്തപുരം: ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ അതൃപ്തി പുകയുന്നു. പൊലീസ് ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെ തല്‍ക്കാലം കൂടുതല്‍ പേര്‍ക്ക് സ്വയം വിരമിക്കലിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. വിശ്രമമില്ലാത്ത ജോലിയാണ് സേനയില്‍ അതൃപ്തി പുകയാന്‍ പ്രധാന കാരണം. മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തിലും പ്രതിഷേധമുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. ജോലി സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന പൊലീസുകാരുടെ എണ്ണം […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ; കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോദസ്ഥനെ സ്ഥലം മാറ്റി.കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.നേരത്തെ പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ […]