ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. Also Read ; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂര്‍ […]

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം      

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം: മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തി മോഷണം നടത്തുന്ന മൂന്നംഗസംഘത്തിനായി അന്വേഷണം ഊര്‍ജിതം. കുന്നത്തുകാല്‍ കട്ടച്ചല്‍വിളയില്‍ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവന്‍ മാലയും തവരവിള കുട്ടത്തിവിളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് സംഘം പിടിച്ചു പറിച്ചത്. പിന്നീട് പത്തനാവിളയില്‍ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. Also Read ; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര […]

ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍

തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശികളായ പര്‍വ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്ന് പിടിച്ചത്. കയ്പമംഗലം മൂന്നുപീടികയിലാണ് ഇവര്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയത്.250 ഗ്രാമോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ബിഹാറില്‍ […]

എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്

കണ്ണൂര്‍: എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ തെളിവ് കണ്ടെത്താനാവാതെ പൊലീസ്. പരിസരപ്രദേശങ്ങളിലൊന്നും ബോംബ് ശേഖരണത്തിന്റെ തെളിവുകളില്ല. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ എങ്ങനെ ബോംബ് എത്തിയെന്നതില്‍ പൊലീസിന് വ്യക്തതയില്ല. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധനകള്‍ നടക്കുന്നതൊഴിച്ചാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ല. Also Read ; തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി, 70ല്‍ അധികം പേര്‍ ചികിത്സയില്‍, മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി അതേസമയം സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് […]

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം: ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെണ്‍കുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. Also Read ; സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വീട്ടില്‍ വിശദമായ […]

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം ,ഈ കേസില്‍ നീതി വിജയിക്കണം ; കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ അറസ്റ്റില്‍ കിച്ചാ സുദീപ് പറയുന്നു.

രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. ദര്‍ശന്‍ രണ്ടാം പ്രതിയും. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ചാ സുദീപിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്. Also Read ;പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക് കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ […]

കോട്ടയത്ത് കാണാതായ എസ്.ഐ തിരിച്ചെത്തി; മാനസിക സമ്മര്‍ദംമൂലം മാറിനിന്നതാണെന്ന് മൊഴി

കോട്ടയം: രണ്ടുദിവസമായി കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് (53) തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മര്‍ദം മൂലം മാറിനിന്നതാണെന്നാണ് മൊഴി. Also Read; ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടി വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി […]

പാലക്കാട് വാഹനപരിശോധനക്കിടെ എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങി കാര്‍ നിര്‍ത്താതെ പോയി.; വാഹനം ഓടിച്ച 19കാരന്‍ ഒളിവില്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി. എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അഭിലാഷിന്റെ മകന്‍ അലനാണ് വാഹനം ഓടിച്ചിരുന്നത്. Also Read ; തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ […]