ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്താണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ആര്‍എഫിലെ പോലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പോലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു. Also Read; നവകേരള സദസ്സിന് ഇന്ന് സമാപനം സുരക്ഷാവീഴചയിലാണ് […]