February 4, 2026

പിപി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ ഇനാം; ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു. Also Read; കെഎസ്‌യു […]

നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 ന് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് നവീന്‍ ബാബു കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പുലര്‍ച്ചെ 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം നടന്നത്. ഇതിന് മുമ്പായിരിക്കും ഭാര്യയുടേയും […]

എഡിഎം പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല : അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷത്തില്‍ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. അന്വേഷണസംഘം കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു.അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ പി പി ദിവ്യ തയ്യാറായിട്ടില്ല. കണ്ണൂര്‍ എഡിഎമായിരുന്ന […]

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന് സംശയം. പരാതി ധൃതിയില്‍ തയ്യാറാക്കിയതാണെന്നും അതിന് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. എഡിഎമ്മിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വഴി അയക്കുന്ന പരാതികള്‍ക്ക് ഓണ്‍ലൈനായി സംവിധാനങ്ങള്‍ക്ക് കാണാനാകും. പോസ്റ്റല്‍ വഴി ലഭിക്കുന്ന പരാതിയാണെങ്കില്‍ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കണ്‍ ഉള്‍പ്പെടെ പരാതിക്കാരന് നല്‍കുകയും […]

എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കുടുംബവുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എം വി ഗോവിന്ദന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചതിന് ശേഷം എല്ലാവരെയും പുറത്താക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. കേസില്‍ കുറ്റാരോപിതയായ പി.പി.ദിവ്യയെ പോലീസ് ഇനിയും […]

എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പി.പി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താന്‍ പരാതിയില്‍ പറഞ്ഞിട്ടില്ല. എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലന്‍സിന് നല്‍കിയ പരാതി […]

പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി, കളക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമര്‍ശനം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും പിപി ദിവ്യക്കെതിരെയും വീണ്ടും രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കളക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് പറഞ്ഞ ഉദയഭാനു സ്വകാര്യ യാത്രയയപ്പ് പരിപാടിയില്‍ മാധ്യമങ്ങള്‍ പങ്കെടുക്കരുതായിരുന്നെന്നും പറഞ്ഞു. പാര്‍ട്ടി ജനതാല്‍പ്പര്യത്തിന് ഒപ്പമാണെന്നും പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read ; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ,അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അതേസമയം […]

പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ,അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി. Also Read ; ‘കണ്ണൂരിലെ പെട്രോള്‍ […]

എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു. അതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്‍ വീണ്ടും വിമര്‍ശിച്ചു. കളക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മോഹനന്‍ ഉന്നയിക്കുന്നത്. Also Read ; ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി പത്തനംതിട്ട […]

ഒക്ടോബര്‍ ആറിന് എഡിഎമ്മിനെ പിന്തുടര്‍ന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. നവീന്‍ ബാബു ഓഫീസില്‍ നിന്ന് ഇറങ്ങി തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വരുന്നതും തുടര്‍ന്ന് വണ്ടിയുടെ വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. Also Read ; എഡിഎം നവീന്‍ ബാബുവിന്റെ […]