പ്രയാഗ് രാജിലേക്കുള്ള ടിക്കറ്റ് വിറ്റത് കണക്കില്ലാതെ, യാത്രക്കാര്‍ നിറഞ്ഞതോടെ പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തു; അപകടം നടന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രയാഗ് രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നുവെന്നാണ് വിവരം. Join with metro post: വാർത്തകൾ […]

മഹാകുംഭമേളക്ക് പ്രയാഗ് രാജില്‍ ഇന്ന് തുടക്കം ; ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് 40 കോടിയിലേറെ തീര്‍ത്ഥാടകരാണ് എത്തുക

ഡല്‍ഹി: മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള നടക്കുന്നത്. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഈ ദിവസങ്ങളിലായി ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി ക്ഷണിച്ചിരുന്നു. Also Read ; പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ […]