കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി
കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവതിയെ റമീസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. Also Read; കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































