October 16, 2025

സികെ ജാനു യുഡിഎഫിലേക്ക്, വിയോജിച്ച് ചെന്നിത്തലയും മുരളീധരനും

വയനാട്: യുഎഫില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ആദിവാസി നേതാവ് സി.കെ ജാനു. രണ്ട് മാസം മുന്‍പ് ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്‍ഡിഎ സഖ്യം വിട്ടിരുന്നു. പാര്‍ട്ടി അംഗത്വം ലഭിക്കുന്നതില്‍ സികെ ജാനു ആലുവയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഗുണമുണ്ടാകുമെന്ന വിലയിരുത്തലിലാണഅ ഇപ്പോള്‍ പാര്‍ട്ടി. […]

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നത് അനുകൂലിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘കൂടിയാലോചനകള്‍ക്ക് ശേഷം ആകണം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണം. എല്ലാവശങ്ങളും ആലോചിച്ച് പുതിയ അധ്യക്ഷനെ […]

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മറ്റുപലരും യോഗ്യര്‍: ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും എന്‍എസ്എസ് സമദൂരം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എന്‍എസ്എസിന് മനസിലായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. Also […]

ബ്രൂവറി ജനങ്ങളോടുള്ള വെല്ലുവിളി, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: ബ്രൂവറി വിവാദത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥലമാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. പദ്ധതി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Also Read ; കുതിച്ച് പാഞ്ഞ് സ്വര്‍ണവില; പവന് 240 കൂടി 60,440 രൂപയായി കൊക്കകോളയ്ക്കതിരെ സമരം നടത്തിയവരാണ്. പ്ലാച്ചിമട സമരം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയുമോ. […]

മണിയാര്‍ പദ്ധതി സഭയില്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല ; വിഷയത്തില്‍ വ്യവസായം, വൈദ്യുതി വകുപ്പുകള്‍ക്ക് രണ്ട് നിലപാടെന്ന് വിമര്‍ശനം

തിരുവനന്തപുരം: മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയില്‍ സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇക്കാര്യത്തില്‍ രണ്ട് നിലപാടാണെന്നും കുറ്റപ്പെടുത്തി. Also Read ; മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട ; ചരക്ക് ലോറിയില്‍ കടത്തിയ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത് കെഎസ്ഇബിയും കാര്‍ബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാര്‍ അനുസരിച്ച് മണിയാര്‍ […]

പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, ശൈലജ ടീച്ചര്‍ ഒന്നാം പ്രതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. ഇതിനെതിരെ കേസെടുക്കണം. ആരോഗ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും […]

രമേശ് ചെന്നിത്തലയ്ക്ക് ഒളിയമ്പുമായി കെ മുരളീധരന്‍

കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്ത്. ‘ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും’ കെ മുരളീധരന്‍ പറഞ്ഞു. Also Read; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി […]

രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷന്‍ ഇന്ന് വൈകുന്നേരം ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅഃ നൂരിയയിലേയ്ക്ക് ചെന്നിത്തല എത്തുന്നത് […]

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പിനെ ശക്തിപ്പെടുത്താനായി ചെന്നിത്തല ഗ്രൂപ്പ് നേതാക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും. സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. Also Read; തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി […]

‘ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തം’; എന്‍എസ്എസിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും വ്യക്തമാക്കി.സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Also Read ; ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭന്‍. […]