മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ദുരന്തമുഖത്തേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തിരുവനന്തപുരം സിറ്റിയില്‍ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Also Read ; ദുരന്തമുഖത്ത് ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയില്ലെന്ന് സൈന്യം ദുരിതാശ്വാസ നിധിക്കെതിരെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ 194 പോസ്റ്റുകളാണ് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































