തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 8 വരെയുള്ള കണക്കുകള്‍ പ്രകാരം മണലി പുഴയിലെ ജലനിരപ്പ് 7.23 മീറ്ററായി ഉയര്‍ന്നു. പുഴയിലെ അപകടനില 6.895 മീറ്ററാണ്. കുറുമാലി പുഴയിലെ ജലനിരപ്പ് 6.435 മീറ്ററായും (അപകടനില 6.375 മീറ്റര്‍) കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് 4.318 മീറ്ററായും (അപകടനില 4.228 മീറ്റര്‍) ഉയര്‍ന്നിരിക്കുകയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































