ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചനയ്ക്ക് സാധ്യത. സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ചില സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനുള്ള പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ […]

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു വെര്‍ച്ചല്‍ ക്യൂ വഴി അനുവദിച്ചത്. കൂടാതെ സ്‌പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. ഇത് അപകടകരമായ നിലയിലേക്ക് പോകുമെന്നതിനാല്‍ ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ […]

പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്ന് ഭക്തര്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി നിലയ്ക്കലില്‍ 10,000 വാഹനങ്ങളും എരുമേലിയില്‍ 1500 വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. പാര്‍ക്കിംഗിനായി മറ്റൊരു ഭൂമി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. Also Read ; നേപ്പാളിലെ വിമാനാപകടത്തിലെ 18 മൃതദേഹങ്ങളും കണ്ടെടുത്തു, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ […]

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസുകാരിയുടെ ഹര്‍ജി: ആവശ്യം നിരസിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മലകയറാന്‍ അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. Also Read ;മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന് പത്ത് വയസ്സിന് മുന്‍പ് കൊവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും […]

മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. Also Read ; കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് […]

കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍. അതില്‍ 2018ല്‍ നടന്ന ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളാണ് ഭൂരിഭാഗവും കോടതിയിലുള്ളതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Also Read ; ISRO ക്ക് കീഴില്‍ സ്ഥിര ജോലി ;ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം അഞ്ച് കേസുകള്‍ കേരളത്തിലെ വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള കേരള […]

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തപ്രവാഹം

സന്നിധാനം: ശബരിമലയില്‍ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന് പൂര്‍ത്തിയായി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30വരെ പമ്പയില്‍ നിന്നും […]

ശബരിമല തിരക്ക്; സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍ ശ്രീകോവിലിന് അടുത്തുണ്ടായ തിരക്കിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സോപാനത്ത് ഫ്‌ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. ഇത് നേരത്തെതന്നെ അപകടം ഉണ്ടാകാവുന്ന അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുകയായിരുന്ന കൈവരിയാണ് തകര്‍ന്നത്. സംഭവസമയം സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാലാണ് അപകടം ഉണ്ടായത്. Also Read; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാലും തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് […]

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം.19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. ഒരു സ്ത്രീയുമുള്‍പ്പടെ തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. Also Read:തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു, സിനിമ വകുപ്പ് ഗണേഷിനില്ല, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും പുരാവസ്തുവും, മറ്റ് വകുപ്പുകളില്‍ മാറ്റമില്ല അപകടത്തില്‍ മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അരിയല്ലൂരില്‍ നിന്ന് ശിവഗംഗ […]

ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയത്. വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. Also Read; ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി ഈ സമയം വാഹനത്തിലുണ്ടായിരുന്ന 60കാരന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ […]