ശബരിമലയില്‍ 24 മണിക്കൂര്‍ വരി, വന്‍ തിരക്ക്, വാഹനങ്ങള്‍ തടഞ്ഞ് പോലീസ്

ശബരിമല: ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക്. ഞായറാഴ്ച റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാംപടി കയറിയത്. ഒരു ലക്ഷത്തിലേറെ പേരാണ് എത്തിയത്. ഈ സീസണില്‍ ഒരു ദിവസം പതിനെട്ടാം പടി കയറിയവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഞായറാഴ്ചത്തേത്. ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ഥാടകരെ പതിനെട്ടാം പടി കയറ്റുന്നത്. പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല. അവധി ദിവസങ്ങളും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസവുമായതിനാലാണ് തിരക്കേറിയത്. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ […]

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് പുറപ്പെട്ടു

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് രാവിലെ 4.30ന് പുറപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബര്‍ 25 വരെയാണ്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ […]

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള(45) ആണ് മരിച്ചത്. സത്രം- പുല്ലുമേട് കാനന പാതയില്‍ കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. Also Read; അയ്യപ്പഭക്തരുടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, കടയുടമ മരിച്ചു ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടിയിരുന്നു. ഒരു മണിക്കൂറാണ് ദര്‍ശനസമയം കൂട്ടിയത്. ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി […]

ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടും. ഒരു മണിക്കൂര്‍ നീട്ടാനാണ് തീരുമാനം. ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നല്‍കി. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെയുമാണ് നട തുറക്കുന്നത്. ഭക്തജനങ്ങളെ കയറ്റുന്നതിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ഐജി സ്പര്‍ജന്‍ കുമാര്‍ സന്നിധാനത്തെത്തി. ഭക്തജനത്തിരക്ക് ഏറുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ദര്‍ശന സമയം […]

ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ 10വയസുകാരിയായ പത്മശ്രീയാണ്് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയിരുന്നത്. കുട്ടിയ്ക്ക് മൂന്നുവയസ് മുതല്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ആഴ്ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. […]

ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശന സമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടുന്ന കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 17 മണിക്കൂറാണ് ഒരു ദിവസം നട തുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ഈ സീസണിലെ ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക […]

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു.

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായിയായ തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) കുഴഞ്ഞുവീണു മരിച്ചു. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനിട്ടോളം വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു. പിന്നീട് ശുദ്ധികലശത്തിന് ശേഷമാണ് രാവിലെ നട തുറന്നത്. അതേസമയം, വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പൊലീസ് […]

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂര്‍ സ്വദേശി വി എ മുരളി ആണ് മരിച്ചത്. 59 വയസ്സായിരുന്നു. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. Also Read; മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍  

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിന് നാളെ വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാരും ചുമതലയേല്‍ക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. വെര്‍ച്വല്‍ ബുക്കിങ് വഴി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയൂ. Also Read; യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം തിരക്ക് നിയന്ത്രിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ അടക്കം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. കൈഎസ്ആര്‍ടിസി […]

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ, പതിനെട്ടാം പടിക്ക് മുകളില്‍ റൂഫ്, 250 സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. പതിനെട്ട് ക്യൂ കോംപ്ലക്‌സുകള്‍ ഉടന്‍ ഡിജിറ്റലൈസ് ചെയ്യും. പതിനെട്ടാം പടിക്ക് മുകളില്‍ ഹോള്‍ഡിംഗ് റൂഫും ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടറും ബിഗ് സ്‌ക്രീനും സ്ഥാപിക്കും. മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കെ എസ് ആര്‍ ടി സി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. […]