സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. റഹീമിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചെങ്കിലും മോചനകാര്യത്തില്‍ തീരുമാനമെടുത്തില്ല. അതേസമയം തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് റഹീമിന്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. Also Read ; മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു […]

സ്വകാര്യവല്‍കരണം സൗദി കടുപ്പിക്കുന്നു; ഈ മേഖലകളിലെ തൊഴിലുകള്‍ക്ക് പുതിയ നിയമം, പ്രവാസികള്‍ക്ക് തിരിച്ചടി

സ്വകാര്യവല്‍കരണനയം സൗദി കടുപ്പിക്കുന്നു.സൗദിയിലെ എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ തീരുമാനമാണ് ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നത്. Also Read ; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നല്‍കുന്നതിനുമായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ […]

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ഇത് ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍

കോഴിക്കോട്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി അബ്ദു റഹീമിന് വേണ്ടി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കോഴിക്കോട് നടന്ന യുഡിഎഫ് പ്രചാരണ യോഗത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. Also Read ;ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാഷാ വൈവിധ്യവും സാംസ്‌കാരിക […]