November 22, 2024

ഇനി മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവരെ കാത്തിരിക്കുന്നത് പത്തുവര്‍ഷം തടവും ഒരുകോടി രൂപ പിഴയും

ന്യൂഡല്‍ഹി: മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പുവരുത്തുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍മീന്‍സ് ) ബില്‍ 2024 ലോക്സഭയിലാണ് പാസായത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യു.പി.എസ്.സി. എസ്.എസ്.സി., റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്., എന്‍.ടി.എ. തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പത്തു വര്‍ഷം […]

ശരദ് പവാറിന് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടം; യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റെതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയാണ് യഥാര്‍ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എം എല്‍ എമാര്‍ കൂടുതല്‍ പേരുടെ പിന്തുണ അജിത് പവാറിനൊപ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് […]