December 1, 2025

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂര്‍ ആരോപിച്ചത്. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. Also Read ; പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ് ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ […]

ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല്‍ നായരാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. Also Read ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. […]

ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനാണ് ശശി തരൂരിന്റെ പരിഹാസം. Also Read  ;വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ […]

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് തന്നെ നേരിട്ട് ക്ഷണിച്ചെന്ന് തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ തരൂരിന്റെ സാന്നിധ്യം ഭിന്നതയുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുസ്ലീം ലീഗ് […]

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിളിച്ച് ശശിതരൂര്‍

കോഴിക്കോട്: മുസ്ലീംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശിതരൂര്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യ മഹാറാലിയുടെ സമാപന സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ശശിതരൂരിന്റെ പരാമര്‍ശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രായേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ ആറായിരത്തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് […]