4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലോട് (തിരുവനന്തപുരം): യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളഉം പരാതിയുമായി രംഗത്ത്. പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. Also Read ; സ്ത്രീകളെ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആക്കുന്ന സീരിയലുകള്‍, വിളമ്പുന്നത് എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം’: ശ്രീകുമാരന്‍ തമ്പി സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെതിരെ ശശിധരന്‍ പോലീസില്‍ പരാതി നല്‍കി. അഭിജിത്ത് കൂട്ടിക്കൊണ്ടുപോയതിനു ശേഷം മകളെ […]

കാമുകന്റെ സമ്മര്‍ദം അതിരുകടന്നു ; ഡേറ്റാ കേബിള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് പൈലറ്റ്

മുംബൈ : എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പക്ഷേ സൃഷ്ടിയുടെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. Also Read […]

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27ന് രാവിലെ പതിനൊന്ന് മണിയാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. Also Read; പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല , ഉത്തരവാദിത്തം തനിക്ക് തന്നെ ,നില്‍ക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കും : സുരേന്ദ്രന്‍ ഈ മാസം 15നാണ് […]

വിവാഹം കഴിഞ്ഞ് 6 മാസം, നിരന്തര സ്ത്രീധന പീഡനം ; മലയാളിയായ കോളേജ് അധ്യാപിക ജീവനൊടുക്കി

ചെന്നൈ: വിവാഹത്തിന് പിന്നാലെ സ്ത്രീധന പീഡനം മലയാളിയായ കോളേജ് അധ്യാപിക ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. Also Read; പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം, പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക്, നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം […]

അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ ഭാര്യ സുമി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവമുണ്ടായത്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ […]

ജോലി സമ്മര്‍ദ്ദം മൂലം വിഷാദരോഗം: ചെന്നൈയില്‍ 38 കാരന്‍ ജീവനൊടുക്കി

ചെന്നൈ: ജോലി സമ്മര്‍ദ്ദം കാരണമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കി. തമിഴ്നാട് തേനി സ്വദേശി കാര്‍ത്തികേയനാണ് സ്വയം ഷോക്കേല്‍പ്പിച്ച് ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കാര്‍ത്തികേയന്‍. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; വയനാട് ഉരുള്‍പ്പൊട്ടല്‍: മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കാര്‍ത്തികേയന്റെ ഭാര്യ ജയന്തി കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. ഈ സമയത്ത് ഇവരുടെ കുട്ടികളെ […]

കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്ത് കൊടുക്കാത്തില്ല നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് ആത്മഹത്യ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സതേടിയത്. പക്ഷേ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടത്തെ സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. Also Read ; ‘ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം’, ഓര്‍മപ്പെടുത്തലുമായി ഗീതുമോഹന്‍ദാസിന്റെ കുറിപ്പ് ഓഗസ്റ്റ് 18നായിരുന്നു കുട്ടി […]

വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

തൃശൂര്‍: വലപ്പാട് സ്വദേശിനിയായ ശ്രുതി കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രുതി മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 17നാണ് ശ്രുതി മരണപ്പെട്ടത്.വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. Also Read ; സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. […]

ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൃശൂര്‍: ചേലക്കരയില്‍ 10 വയസുക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. Also Read ; എസ് ഐക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു; കുഞ്ഞിമംഗലത്ത് എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ […]

ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് യുവതി ആത്മഹത്യ ചെയ്തത്. ഓള്‍ഡ് രാജീന്ദര്‍ നഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അജ്ഞലി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. Also Read ; സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും ‘അമ്മയും അച്ഛനും എന്നോട് […]