വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരനെതിരെ കുടുംബം

തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിശ്രുത വരന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമായിരുന്നു അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്രയും കിട്ടിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു […]

അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍

പൊയിനാച്ചി: അധ്യാപികയായ യുവതിയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവുമാണ് ബാര എരോല്‍ ജുമാ-മസ്ജിദിന് സമീപത്തെ സഫ്വാന്‍ ആദൂരിനെ (29) അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ച് വയസ്സുള്ള മകളുടേയും മൃതദേഹം വീടിനുസമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയിലാണ് അന്വേഷണം […]

മലയാളി യുവാവും പെണ്‍സുഹൃത്തും തീകൊളുത്തി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതാണ്

ബെംഗളൂരു: മലയാളി യുവാവും പെണ്‍സുഹൃത്തും ബെംഗളൂരുവില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബില്‍ അബ്രഹാനും (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസും (20) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമിനി വിവാഹിതയായിരുന്നു. ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നാണെന്ന് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്‌ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ചാണ് താമസിക്കുന്നതെന്ന് അയല്‍ക്കാരും പോലീസും പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോണ്‍ […]

നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തുപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭര്‍ത്താവുമൊത്ത് തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. Also Read; ആന്ധ്രാപ്രദേശ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ […]

പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സിനീയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എം പി സുധീഷ് ആണ് മരിച്ചത്. ജോലി സമര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുടുംബം പറയുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് […]

നാലുവയസുള്ള മകനെ കൊന്ന ശേഷം, പിതാവ് ജീവനൊടുക്കി

ആലപ്പുഴ: നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മാന്നാർ കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡെല്‍വിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. മിഥുന്‍കുമാറിനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ മിഥുന്‍കുമാറിന്റെ മാതാപിതാക്കളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post […]

സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് സന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. കോഴിക്കോട് ചേവായൂരില്‍ ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥി ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തുകയായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നിയമ വിരുദ്ധമായ സൈറ്റില്‍ കയറിയെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം. […]