തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍
തിരുപ്പതി: കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പോലീസും. ഇത്രയും വലിയ അപകടം നടന്നതെങ്ങനെ എന്ന കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍ കൂപ്പണ്‍ വിതരണം തുടങ്ങേണ്ടിയിരുന്നത്.എന്നാല്‍ ഇന്നലെ രാവിലെ മുതലെ ആളുകള്‍ ക്യൂവിനായി എത്തിയിരുന്നു. എന്നാല്‍ പോലീസും അധികൃതരും ഇവരെയൊന്നും ക്യൂവിലേക്ക് കയറ്റിവിട്ടിരുന്നില്ല. പക്ഷേ ഇതിനിടയില്‍ ക്യൂവിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്ത്രീക്ക് ശ്വാസം […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































