തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി
തൃശൂര്‍: ട്രെയിന്‍ കേറാന്‍ വന്ന ഇതര സംസ്ഥാന യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്‌ന ബീഗമാണ് സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. സ്‌റ്റേഷന്റെ പിന്‍ഭാഗത്തു കൂടെയാണ് യുവതി പ്രവേശിച്ചത്. എന്നാല്‍ പെട്ടന്ന് യുവതിക്ക് പ്രസവ വേദന വരുകയായിരുന്നു. നാട്ടുകാര്‍ ഉടനെ 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. Also Read ; റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നത്, സിനിമാ മേഖല സ്വയം നവീകരണത്തിന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































