തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനേയും ആക്രമിച്ചാണ് രണ്ടര കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. Also Read ; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി വിട്ടയച്ച് അജ്ഞാതര്‍ കോയമ്പത്തൂരില്‍ സ്വര്‍ണം കൊണ്ടുവന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. […]

വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: പോക്‌സോ കേസില്‍ എസ്.ഐ അറസ്റ്റില്‍. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷം മുമ്പ് ചെപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കെത്തിച്ചത്. സ്‌കൂള്‍ കൗണ്‍സിലിങിലാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം തുറന്നു പറഞ്ഞത്. Also Read ; ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : […]

തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഡാലോചനകള്‍ നടന്നു : വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പൂര കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നിട്ട് 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. എന്നാല്‍ അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം […]

തൃശൂര്‍ പുലിക്കളി ; വിയ്യൂര്‍ ദേശം ഒന്നാമന്‍, കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനം

തൃശൂര്‍ : ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കിയ പുലി സംഘത്തിലെ വിയ്യൂര്‍ യുവജന സംഘം ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുലിക്കൊട്ടിനും പുലി വേഷത്തിനുമാണ് വിയ്യൂര്‍ യുവജന സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനവും, സീതാറാം മില്‍ ദേശത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. ഓരോ വിഭാഗത്തില്‍ നിന്നും 51 പുലികള്‍ വീതമാണ് ഇത്തവണ ഇറങ്ങിയത്. ഏഴ് സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്. Also Read ; പള്‍സര്‍ സുനിയുടെ […]

പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും

തൃശൂര്‍: പൂരനഗരിയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് വൈകീട്ട് പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയ്ക്ക് രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലികളെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് […]

തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു

തൃശൂര്‍: തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിച്ചില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കട പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം ഒരുകോടിക്കുമേലെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. […]

തൃശൂരില്‍ ഇത്തവണ ഓണത്തിന് പുലികള്‍ ഇറങ്ങും…..

തൃശ്ശൂര്‍ : ഇത്തവണയും തൃശൂരില്‍ പുലികളിറങ്ങും. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി ഒഴിവാക്കിയതായി കോര്‍പ്പറേഷനും അറിയിച്ചിരുന്നു.ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനെമെടുത്തത്. അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെതായിരിക്കും. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. Also Read ; വയനാട്ടിലെ ദുരന്ത ബാധിത […]

തൃശൂരില്‍ അവയവമാഫിയ പിടിമുറുക്കുന്നതായി ആരോപണം ; പരാതിയുമായി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത്

തൃശൂര്‍: ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ചുരുങ്ങിയ കാലയളവില്‍ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അവയവദാതാക്കള്‍ക്ക് തുച്ഛമായ പണം നല്‍കി ഏജന്റുമാര്‍ വന്‍തുക തട്ടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ ആരോപിച്ചു.ഇത്തരം മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം നല്‍കിയാണ് അവയവ തട്ടിപ്പ് നടക്കുന്നതെന്നും ആരോപണമുണ്ട്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം […]

പോലീസിന് തിരിച്ചടി ; ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനെതിരെയുള്ള കേസ് കോടതി റദ്ദാക്കി

തൃശ്ശൂര്‍ : ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനെതിരെ സിആര്‍പിസി 107 വകുപ്പ് പ്രകാരം പോലീസ് എടുത്ത കേസാണ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. Also Read; ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് സമൂഹത്തില്‍ സമാധാന […]

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തെ ദേശീയ പതാക താഴ്ന്നു കിടക്കുന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്ത് ഉയര്‍ത്തിയ ദേശീയ പതാക കെട്ടിയ ഇരുമ്പ് ചരട് പൊട്ടി പതാക താഴ്ന്നു കിടക്കുന്നു. വയനാട് ദുരന്തത്തെത്തുടര്‍ന്നുള്ള ദുഃഖാചരണത്തിനായി പാതി താഴ്ത്തിയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുമ്പുകയര്‍ പൊട്ടിയത്. ഇതോടെ പതാക ഉയര്‍ത്താനോ താഴ്ത്താനോ പറ്റാത്ത സ്ഥിതിയായി മാറി. നൂറടിയോളം ഉയരമുള്ള കൊടിമരമായതിനാല്‍ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചാണ് പതാക ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. അതിനാല്‍ ഈ തകരാര്‍ പരിഹരിക്കുന്നതിനായി ചെന്നൈയില്‍ നിന്ന് ആളുകള്‍ വരുന്നത് കാത്തിരിക്കുകയാണ് കോര്‍പ്പറേഷന്‍. ഈ പതാകയ്ക്ക് പകരമായി ചെറിയ കൊടിമരത്തില്‍ […]