തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 8 വരെയുള്ള കണക്കുകള്‍ പ്രകാരം മണലി പുഴയിലെ ജലനിരപ്പ് 7.23 മീറ്ററായി ഉയര്‍ന്നു. പുഴയിലെ അപകടനില 6.895 മീറ്ററാണ്. കുറുമാലി പുഴയിലെ ജലനിരപ്പ് 6.435 മീറ്ററായും (അപകടനില 6.375 മീറ്റര്‍) കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് 4.318 മീറ്ററായും (അപകടനില 4.228 മീറ്റര്‍) ഉയര്‍ന്നിരിക്കുകയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

മഴ കനക്കും ; തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തൃശൂര്‍ : ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Also Read ; ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും അംഗണവാടികള്‍,നഴ്‌സറികള്‍,കേന്ദ്രീയ വിദ്യാലയങ്ങള്‍,സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്‌കൂളുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍,ട്യൂഷന്‍ സെന്ററുകള്‍,വിദ്യാര്‍ത്ഥികള്‍ താമസിച്ചു […]

തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വാല്‍പ്പാറയ്ക്ക് പുറമെ മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. Also Read ; ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ് തൃശൂരില്‍ മഴ […]

സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ ചാടിപ്പോയി; പ്രതിക്കായി തിരച്ചില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് ഇന്ന് ഉച്ചയോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. Also Read; പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പോലീസ്. […]

ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. Also Read; തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ […]

തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം

ചാലക്കുടി: തൃശ്ശൂരില്‍ പുതുതായി ചുമതലയേറ്റ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ആദ്യ സ്ഥല സന്ദര്‍ശനം ആദിവാസി വിഭാഗം കുട്ടികള്‍ പഠിക്കുന്ന ചാലക്കുടിയിലെ എം.ആര്‍.എസ് സ്‌കൂളില്‍. പ്രിന്‍സിപ്പല്‍ ആര്‍. രാഗിണി, ഹെഡ്മാസ്റ്റര്‍ കെ.ബി. ബെന്നി, സീനിയര്‍ സൂപ്രണ്ട് കെ.എന്‍. മൃദുല എന്നിവരോട് കലക്ടര്‍ സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. Also Read ; അര്‍ജുനെ കാത്ത് നാട്….തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്… വനാവകാശ നിയമപ്രകാരം സ്‌കൂളിന് മൈതാനം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ ചര്‍ച്ച ചെയ്തു. ചാലക്കുടി ഡി.എഫ്. ഒ വെങ്കിടേശ്വരന്‍ സ്ഥലപരിശോധന […]

തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം

തൃശ്ശൂര്‍ ; മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതിയില്‍നിന്ന് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമെന്ന് സംശയം. എറവ് കപ്പല്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതിക്കാണ് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. Also Read ; തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക് മുംബൈയിലെ ഫെഡെക്‌സ് ഇന്റര്‍ നാഷണല്‍ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് രാഗേഷ് ശുക്ല എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് […]

മേയറെ കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍

തൃശൂര്‍ : മാസത്തില്‍ ഒരിക്കല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന മുന്‍സിപ്പല്‍ ചട്ടത്തിലെ വ്യവസ്ഥ അവഗണിച്ച് 71 ദിവസത്തിന് ശേഷം കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രതിപക്ഷം യോഗത്തിന് എത്തിയത്.  സുരേഷ് ഗോപി വഴി ബിജെപി ബന്ധം പുലര്‍ത്തുന്ന മേയറെ താങ്ങി നിര്‍ത്തേണ്ട ഗതികേടാണ് സിപിഐയ്ക്കും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഉള്ളതെന്നും പ്രതിപക്ഷം പറഞ്ഞു. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ […]

തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു

തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ പനി ബാധിച്ച് 6,161 പേര്‍ ചികിത്സ തേടിയതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ദിവസവും ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്നതായാണ് അനൗദ്യോഗിക കണക്ക്. പനി ബാധിച്ച നിരവധി ആളുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. Also Read ; ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞ ഒരാഴ്ചക്കിടെ 60 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. […]

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 31 വയസ്സുകാരനായ ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. Also Read ; വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍ വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം