പുലിപ്പല്ല് കേസ്: വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി
കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് പെരുമ്പാവൂര്‍ സിജെഎം കോടതി. കൂടാതെ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്നും കണ്ടെത്താനായില്ല. നിലവില്‍ പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ വേടന്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. Also Read; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് അതേസമയം വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരം എന്നാണ് വനംവകുപ്പ് മന്ത്രി എകെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































