മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ആളുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വിചാരണക്കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് റദ്ദാക്കുകയും വീണ്ടും വിചാരണക്കോടതിയിലേക്ക് കേസ് മടക്കി അയക്കുന്നതായും സുപ്രീംകോടതി വിധിയില്‍ പറയുന്നു. 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും പ്രതിയെ നിരവധി കുറ്റങ്ങള്‍ ചാര്‍ത്തി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ജസ്റ്റിസുമാരായ പി എസ് […]