February 3, 2025

സ്‌കൂളില്‍ പോയി വരുംവഴി അഞ്ചാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ അഞ്ചാംക്ലാസുകാരിയായ കുട്ടിയെ സ്‌കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി.നോര്‍ത്ത് ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സൗത്ത് ത്രിപുരിയില്‍നിന്ന് പുറത്തുവരുന്നത്. Also Read ; ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്താതിനെ തുടര്‍ന്ന് കുടുംബം വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ചയോടെ വീടിന് തൊട്ടടുത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. […]