September 8, 2024

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് മര്‍ദ്ദനം ; അക്രമം റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയത് ചോദ്യം ചെയ്തതിന്

കോഴിക്കോട്: ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read ;തുടക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ DRDO CHESS ല്‍ ജോലി ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് […]

ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ടിടിഇ

ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് ടിടിഇ. ഝലം എക്‌സ്പ്രസില്‍ നിന്നാണ് യുവതിയെ പുറത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. Also Read ; മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍ ഭാവന പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറുന്നത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് […]