തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു
തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വാല്‍പ്പാറയ്ക്ക് പുറമെ മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. Also Read ; ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ് തൃശൂരില്‍ മഴ […]