പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി. Also Read ; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയത്. […]

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]

പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: വി ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്‍

പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘എല്ലാവര്‍ക്കും കത്ത് കിട്ടിക്കാണില്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. പാലക്കാട്ട് തന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമല്ല. ഇലക്ഷന് മുന്‍പ് ആര്‍ക്കും ആരുടേയും പേര് പറയാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതാണ് ഫൈനല്‍ എന്നും’ കെ മുരളീധരന്‍ പറഞ്ഞു. Also Read; പൂരനഗരിയില്‍ എത്തിയത് […]

പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുകയാണ് ചെയ്യുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നും അതുകൊണ്ട് പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് പറഞ്ഞു. Also Read; മദ്രസകള്‍ തല്‍ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി ‘പ്രതിപക്ഷ […]

അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍

പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാലക്കാട്ടെയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പി വി അന്‍വറിനായുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. Also Read ; സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 […]

‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍ കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് […]

സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന അതൃപ്തികള്‍ ഓരോന്നായി പുറത്ത് വരികയാണ്. കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ നേതാവ് പി സരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. സരിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് കൂടി സിപിഐഎമ്മില്‍ ചേരും. ഇതോടെയാണ് മറ്റ് നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകുന്നമെന്ന വിലയിരുത്തലുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെ നേതാവ് പ്രഖ്യാപനം നടത്തും. നേതൃത്വത്തിന് എതിരെ […]

കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കില്ല, തനിക്ക് പറയാനുള്ളത് പറയും; ഇന്നും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങി പി സരിന്‍

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസില്‍ നിനിന്ന് രാജിവെക്കില്ലെന്ന നിലപാടാണ് സരിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്നും സരിന്‍ വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി […]

പാലക്കാട് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പ്; പി സരിന്‍ പദവികളെല്ലാം രാജിവെച്ചേക്കും

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ് ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സരിന്‍ കോണ്‍ഗ്രസ് പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. എല്‍ഡിഎഫും ബിജെപിയും സരിനെ കൂടെ കൂട്ടാനും ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. […]

സന്ധ്യക്കും മക്കള്‍ക്കും ആശ്വാസഹസ്തം ; ലുലു ഗ്രൂപ്പ് കൈമാറിയ ചെക്ക് സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സിന് കൈമാറും

കൊച്ചി: ബാങ്ക് ലോണ്‍ മുടങ്ങിയതിന്റെ പേരില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സന്ധ്യക്കും മക്കള്‍ക്കും ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം. ജപ്തി തുകയായ 8 ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി ഇന്നലെ സന്ധ്യക്ക് കൈമാറിയിരുന്നു. എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യയുടെ വീട് ഇന്നലെയാണ് ജപ്തി ചെയ്തത്. സ്വകാര്യ സ്ഥാപനത്തിന്റെ  നടപടിയെ തുടര്‍ന്ന് സന്ധ്യയും രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബം ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നിരുന്നു. […]