November 21, 2024

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണം: കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന്റെ മറവില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ നടന്ന കോഴ ആരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുളളത്. നാല് പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാം പ്രതി ഐവൈഎഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ്. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് […]

കുവൈറ്റിലെ അപകടം ; ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചത്. Also Read ; കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം മരിച്ച 45 പേരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമയാന വിമാനം കൊച്ചിയിലെത്തി. 23 മലയാളികള്‍ ഉള്‍പ്പടെ 31 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിലെത്തി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടര്‍ […]

വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ സ്ഥലം അളന്ന് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയര്‍ന്ന കൊടുമണ്‍ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് […]

ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സൗജന്യമായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള യാത്ര വളരെയധികം ചെലവുള്ളതാണ് അത് ഓരോ കുടുംബങ്ങള്‍ക്കും താങ്ങാനാവുന്നതുമല്ല. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്.ഒന്‍പത് മെഡിക്കല്‍ കോളജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് […]

കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി […]

കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിത പ്രദേശമായിരുന്ന മരുതോങ്കരയില്‍നിന്ന് ശേഖരിച്ച സാംപിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇക്കാര്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. […]

ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ഹരിദാസൻ കുമ്മോളിയെ സാക്ഷിയാക്കാമെന്ന് നിയമപോദേശം. ചോദ്യം ചെയ്യൽ പുർത്തിയായ ശേഷം അന്തിമതീരുമാനമെടുക്കാമെന്നും കന്റോൺമെന്റ് പൊലീസിന് ലഭിച്ച നിയമപോദശത്തിൽ പറയുന്നു. ഹരിദാസനിൽ നിന്ന് മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ലെന്നാണ് നിയമോപദേശം. Also Read; ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന പേരിൽ ബാസിത് ഉൾപ്പെടെ ഹരിദാസനിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഹരിദാസൻ പണം നഷ്ടപ്പെട്ടിട്ടുള്ള ആൾ കൂടിയാണ്. ഹരിദാസനെ സാക്ഷിയാക്കിയാൽ […]

നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി

നിയമനക്കോഴ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ പറയട്ടെ. ആരോപണത്തിൽ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമനത്തട്ടിപ്പ് കേസിൽ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരൻ ഹരിദാസന്റെ മൊഴി പുറത്തുവന്നതോടെയാണ് ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം. Also Read; 128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവർ വരെ ഇവിടെയുണ്ട്. വിഷയത്തിൽ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം […]

ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം തന്നെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നും ആകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ‘പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്ളവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന […]

ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോര്‍ജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പും മന്ത്രിയും നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. ‘നല്ലനിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാര്‍ഹമായി കണ്ടതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് […]