പ്രശസ്ത തമിഴ്‌നാടന്‍ വിജയ്കാന്ത് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. 150ല്‍പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരുന്നു വിജയ്കാന്ത്. അതേസമയം രാഷ്ട്രീയത്തിലും വിജയകാന്ത് സജീവമായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു വിജയകാന്ത്. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത […]