ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒരൊറ്റ വിസയില്‍ എല്ലാ ജിസിസി രാജ്യങ്ങളും കാണാം

ദോഹ: ഒരേയൊരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവന്‍ ഗള്‍ഫ ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന തീരുമാനം പുറത്തുവിട്ട് ജിസിസി സുപ്രീം കൗണ്‍സില്‍. ഖത്തറിലെ ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കൗണ്‍സില്‍ 44ാം സെഷന്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായുരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ തമ്മിലെ സഹകരണവും ഇവിടങ്ങളിലെ ടൂറിസം വികസനവും ഈ തീരുമാനത്തിലൂടെ കൂടുതല്‍ വികസിക്കുമെന്നും ചരിത്രപരമായ ഒരു തീരുമാനമാണ് ഇതെന്നും സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അല്‍ ഖത്തീബ് പ്രകീര്‍ത്തിച്ചു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരോട് ഇതിനാവശ്യമായ […]

ടൂറിസ്റ്റ് വിസയില്‍ സ്ത്രീകളെ വീട്ടുജോലിക്ക് എത്തിക്കുന്നത് വര്‍ധിക്കുന്നു; കടുത്ത നടപടി സ്വീകരിച്ച് സൗദി

റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവെച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വിസയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ ഇന്ത്യന്‍ യുവതിയെ ഏറെനാളത്തെ പ്രയത്‌നത്തിനൊടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. വേഗത്തില്‍ ലഭിക്കുന്നുവെന്നതിനാലും ചെലവ് കുറവാണെന്നതിനാലുമാണ് ടൂറിസ്റ്റ് വിസയില്‍ മനുഷ്യക്കടത്ത് നടത്തുന്നത്. ഈ വിസയില്‍ പരമാവധി 90 ദിവസം മാത്രമാണ് രാജ്യത്ത് തങ്ങാനാവുക. മാത്രമല്ല, യഥാസമയം മടങ്ങിപ്പോയില്ലെങ്കില്‍ എക്‌സിറ്റ് വിസ ലഭിക്കാതെ […]