ഉരുള്‍പൊട്ടല്‍ മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പോലീസ്
വയനാട്: ഉരുള്‍പൊട്ടല്‍ മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും പോലീസ് വ്യക്തമാക്കി. വയനാട്ടില്‍ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. പറഞ്ഞറിയിക്കാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. Also Read; വയനാട് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































