February 1, 2026
#Top News #Trending

ഷാരോണ്‍ കൊലപാതക കേസ്; ഗ്രീഷ്മയുടെ കോലം കത്തിച്ച് മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരേണിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടു പോകുമെന്നു മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു.

Also Read; തട്ടം വിവാദം അങ്ങനെയൊന്നും തീരില്ല! സി പി ഐ എം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്, മുന്നറിയിപ്പുമായി പി കെ കുഞ്ഞാലിക്കുട്ടി

പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നും വിചാരണയില്‍ ഇടപെടുമെന്നോ ഒളിവില്‍ പോകുമെന്ന ആശങ്കയുമില്ല. സംഭവം നടന്ന് 11 മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്.

Leave a comment

Your email address will not be published. Required fields are marked *