October 18, 2024
#Top Four

ബിജെപിയുടെ ക്രൈസ്തവ ഗൃഹസന്ദര്‍ശനം യൂദാസിന്റെ ചുംബനം: കെ സുധാകരന്‍

തിരുവനന്തപുരം: ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായായാണ് ഈ സന്ദര്‍ശനം. സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു.

Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കുരിശുമല കയറിയും ക്രിസ്തുമസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും ക്രൈസ്തവരെ പാട്ടിലാക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിനടക്കുകയാണ്. എന്നാല്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിയൊളിച്ചു. രാജ്യവ്യാപകമായും മണിപ്പൂരിലും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തില്‍ മാത്രം അവര്‍ വീണ്ടും സ്‌പെഷ്യല്‍ ന്യൂനപക്ഷപ്രേമം വിളമ്പുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *