September 7, 2024
#india #Top Four

വലിയ ഭൂരിപക്ഷം ആര്‍ക്ക്? രാഹുല്‍ ഗാന്ധിയും ഹൈബി ഈഡനും തമ്മിലാണ് മത്സരം

ലോക്‌സഭാ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് യു ഡി എഫ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ഹൈബി ഈഡനും തമ്മില്‍ ഒരു മത്സരം നടക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ജയിക്കുവാനുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച ഹൈബി ഈഡന്‍. രാഹുല്‍ ഗാന്ധിയാണ് സംസ്ഥാനത്ത് ഒരു ലക്ഷം ഭൂരിപക്ഷം കടന്ന ആദ്യ സ്ഥാനാര്‍ഥി. രണ്ടാമതായി ഒരു ലക്ഷം കടന്നത് ഹൈബിയാണ്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിലെത്തിയപ്പോള്‍ ഹൈബിയുടേത് 115000 വോട്ടുകള്‍ പിന്നിട്ടു. ഇടുക്കിയിലെ യുഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കൂര്യാക്കോസിന്റെ ഭൂരിപക്ഷം 95000 ത്തിലെത്തിയിട്ടുണ്ട്. ഒരു ലക്ഷം ഭൂരിപക്ഷം നേടാന്‍ സാധ്യതയുള്ള മറ്റൊരു യു ഡി എഫ് സ്ഥാനാര്‍ഥി മലപ്പുറത്തെ ഇ ടി മുഹമ്മദ് ബഷീറാണ്. ഇ ടിയുടെ ഭൂരിപക്ഷം 95000ന് മുകളിലെത്തി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *