പ്രമീള ശശിധരനും പി കെ ശശിയും പാര്‍ട്ടി വിടും? പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്
പാലക്കാട്: സിപിഐഎം മുതിര്‍ന്ന നേതാവ് പി കെ ശശിയും ബിജെപി നേതാവ് പ്രമീള ശശിധരനും പാര്‍ട്ടി വിടാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പി കെ ശശി കോണ്‍ഗ്രസില്‍ എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമീള ശശീധരന്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോഴായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































