February 18, 2026
#kerala #Top Four

സര്‍ക്കാരിന്റെ ബ്രാന്‍ഡി ശനിയാഴ്ച മുതല്‍ വിപണിയില്‍; പേര് പുറത്തുവിട്ടിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡി ഫെബ്രുവരി 21 മുതല്‍ വിപണിയില്‍ എത്തും. ബ്രാന്‍ഡിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദനം നടത്തുന്ന മദ്യത്തിന്റെ പേര് സര്‍പ്രൈസ് നിലനിര്‍ത്തി കൊണ്ടാണ് വിപണിയില്‍ എത്തുന്നത്. ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വിവാദം സൃഷ്ടിച്ചിരുന്നു.

ബാറുകളുടെ സമയമാറ്റം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചയായില്ല; ഇടതുമുന്നണിയില്‍ അതൃപ്തി

സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ പുതിയ മദ്യത്തിന് പേര് നല്‍കുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. മദ്യത്തിന് പേരിടാന്‍ എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത്.

 

Leave a comment

Your email address will not be published. Required fields are marked *