#india #Top News

മുന്താണിയില്‍ ഗായത്രിമന്ത്രം ; ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച് നിത അംബാനിയുടെ റെഡ് ബനാറസ് സാരി

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹ ആഘോഷ ചടങ്ങുകള്‍ തുടക്കമായി. ഈ മാസം 12 നാണ് ഇരുവരുടേയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയാകുക. വിവാഹ ചടങ്ങിന് മുന്‍പ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ മുകേഷ് അംബാനി സമൂഹ വിവാഹം നടത്തി. മഹാരാഷ്ട്രയിലെ താനെയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹത്തില്‍ പാല്‍ഘര്‍ ജില്ലയിലെ 50 നവദമ്പതികളാണ് വിവാഹിതരായത്.

Also Read ; ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവ് തുടക്കമായി

മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമല്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ അംബാനി കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനെത്തിയ നിത അംബാനിയുടെ സാരിയാണ് ചടങ്ങില്‍ ശ്രദ്ധേയമായത്. റെഡ് ബനാറസ് സാരിയിലായിരുന്നു നിത അംബാനി ചടങ്ങിനെത്തിയത്. സാരിയുടെ മുന്താണിയില്‍ ഗായത്രി മന്ത്രം ഗോള്‍ഡന്‍ നിറത്തില്‍ എംബ്രോയിഡറി വര്‍ക്ക് ചെയ്തത് ഫാഷന്‍ പ്രേമികളെ ഏറെ ആകര്‍ഷിച്ചു. സാരിക്കൊപ്പം ട്രെഡീഷണല്‍ ആഭരണങ്ങളാണ് നിത അംബാനി അണിഞ്ഞത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *