കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത്‌ലറ്റിക്സ് വിഭാഗങ്ങളിലാണ് നിയമനം സൃഷ്ടിച്ചത്. 2022ലെ താല്‍കാലിക നിയമനം ഇതുവരെ റദ്ദാക്കിയില്ല. എസ് ടി വിഭാഗത്തിന് നല്‍കേണ്ട നിയമനത്തില്‍ ജനറല്‍ വിഭാഗത്തില്ലുള്ളവരെയാണ് പരിഗണിച്ചിട്ടുളളത്.
Also Read;കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍

നിയമനത്തിന് ശുപാര്‍ശ ചെയ്ത അധ്യാപകന്‍ കാലടിയിലേക്ക് മടങ്ങി. വാര്‍ത്ത പുറത്തറിഞ്ഞാല്‍ നടപടിയുണ്ടാകുമോ എന്ന് ഭയന്നാണ് ഇദ്ദേഹം സ്ഥലംമാറിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
2019-ല്‍ 116 അധ്യാപകരെ നിയമിച്ചത് സംവരണ നിയമങ്ങള്‍ ലംഘിച്ചിട്ടാണെന്നും റൊട്ടേഷന്‍ വീണ്ടും തയ്യാറാക്കി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും സര്‍വ്വകലാശാല ഇതേ തുടര്‍ന്ന് ഒരു നടപടിയുമെടുത്തിട്ടില്ല.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































