December 26, 2024
#Politics #Top Four

അഭിമുഖ വിവാദം: ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ന്യൂനപക്ഷത്തെ സിപിഐഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നതെന്നും ഇതിനെ ചെറുക്കുമെന്നും അദ്ദഹം പറഞ്ഞു.

Also Read; കാന്തപുരം വിഭാഗത്തിന്റെ രിസാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം

‘മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്. മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. അതിന് മുകളില്‍ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും’ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂടാതെ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിലും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. ‘വി മുരളീധരന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഒരുപാട് ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. ഒരു വാക്കുപോലും അദ്ദേഹം കേരളത്തിന് അനുകൂലമായി പറഞ്ഞിട്ടില്ല. വി മുരളീധരനും ബിജെപി നേതൃത്വവും സംസ്ഥാനത്തിന് അര്‍ഹിക്കുന്ന സഹായം നല്‍കണം. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള എതിര്‍പ്പില്‍ വയനാട്ടിലെ ജനങ്ങളെ ശിക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും’ ടി പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്നില്‍ വരട്ടെയെന്നും അതിന് ശേഷം മറുപടി പറയാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *