#kerala #Top Four

ഗോള്‍ഡന്‍ വിസ തട്ടിപ്പ് ; മാമി കേസില്‍ പോലീസ് ചോദ്യം ചെയ്ത പ്രവാസി പ്രമുഖനെതിരെ ദുബൈയില്‍ കടുത്ത നടപടി

കോഴിക്കോട് : കേരളത്തിലെ പ്രമുഖ സെലിബ്രിറ്റികള്‍ക്കും, സിനിമ താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം വ്യാപകമായി ഗോള്‍ഡന്‍ വിസ നേടിക്കൊടുക്കാന്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയിലെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ നടപടി. തെന്നിന്ത്യന്‍സിനിമ താരങ്ങള്‍, ഗായകര്‍ , ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാരടക്കം പ്രൊഫഷനലുകള്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ സ്ഥാപനം സമര്‍പ്പിച്ച രേഖകളില്‍ പലതും വ്യാജമായി തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അല്‍ത വാറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ട് ഓഫീസുകള്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. നാലു മാനേജര്‍മാരടക്കം ജീവനക്കാരെയും കംപ്യൂട്ടറടക്കം രേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജീവനക്കാരില്‍ ചിലരെ നിരപരാധികളെന്നു കണ്ട് വിട്ടയച്ചു. സ്ഥാപനത്തിന്റെ സിഇഒ ആണെന്ന് ഇന്‍സ്റ്റാഗ്രാമിലും സമൂഹ മാധ്യമങ്ങളിലുടെയും അവകാശപ്പെട്ടിരുന്ന മലയാളിയും പിടിയിലായി. ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ രേഖകളില്‍ ഇല്ലെന്ന് വാദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഗോര്‍ഡന്‍വിസ ലഭ്യമായ സെലിബ്രിറ്റികള്‍ക്കൊപ്പം കമ്പനിയുടെ സിഇഒ ആണെന്നറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പോലീസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അധികൃതര്‍ തെളിവായി പരിഗണിച്ചാണ് അറസ്റ്റ്.

Also Read ; തൃശൂര്‍ – കുന്നംകുളം റോഡുപണി അറിയാന്‍ സൈക്കിളില്‍ യാത്ര ചെയ്ത് കളക്ടര്‍

സംഭവത്തില്‍ പോലീസ് നാഷനല്‍ സെക്യൂരിറ്റി വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.മേലില്‍ ഗോര്‍ഡന്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ യഥാര്‍ത്ഥ രേഖകള്‍ മാത്രമെ സമര്‍പ്പിക്കാവൂ എന്നും , ഇത്തരം ടൈപ്പിംഗ് സെന്ററുകളുടെ തട്ടിപ്പില്‍ കുടുങ്ങരുതെന്നും അമര്‍ സെന്റര്‍ മുഖേന അപേക്ഷിച്ചാല്‍ കൃത്യത ഉണ്ടാകുമെന്നും ദുബൈ ഫെഡറല്‍ അതോററ്റി മുന്നറിയിപ്പ് നല്‍കി. ഗോള്‍ഡന്‍ വിസ നല്‍കാന്‍ ദുബൈ സര്‍ക്കാര്‍ തങ്ങളെ അധികാരപ്പെടുത്തിയതായും ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസകള്‍ നല്‍കിയത് തങ്ങളാണെന്നും അവകാശപ്പെട്ട് സ്ഥാപനം സമുഹമാധ്യമങ്ങളിലടക്കം നല്‍കിയ പരസ്യങ്ങള്‍ നിരീക്ഷിച്ചാണ് അധികൃതര്‍ മിന്നല്‍ നടപടി സ്വീകരിച്ചത്. വ്യാജരേഖകളുടെ സഹായത്തോടെ ഗോള്‍ഡന്‍ വിസ നേടിയ ചില സെലിബ്രിറ്റികള്‍ ദുബൈ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് അറിയുന്നു.
കോഴിക്കോട്ടെ പ്രമാദമായ മാമി തിരോധാന കേസില്‍ ഈ പ്രവാസിയെ മുന്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘവും ഇയാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ദുബൈ പോലീസിന്റെ വലയിലാകുന്നത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *