ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍
പാലക്കാട്: പാലക്കാട്ടെ ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ അവരുടെ ഫോട്ടോ പകര്‍ത്തുമെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുമെന്നും ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര പറഞ്ഞു. കൂടാതെ ഇവരില്‍ നിന്നും സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും ഇവര്‍ മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തുമെന്നും ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Also Read ; കേരളത്തിലെത്തിയത് 14 അംഗ കുറവ സംഘം ; രാത്രികാല പട്രോളിങിന് പുറമെ പരിശോധനയ്ക്ക് ഇനി ഡ്രോണും
അതേസമയം ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രന് സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു.സിപിഎം കോടതിയെ സമീപിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു. ഇരട്ടവോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തത് സര്‍ക്കാര്‍ സഹായത്തോടെയാണ്. അത് അടിത്തറ തകര്‍ത്തെന്ന് സിപിഎം തിരിച്ചറിയാന്‍ വൈകി.ഇരട്ട വോട്ടുകള്‍ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകള്‍ക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം ഇരട്ട വോട്ടില്‍ ഇടതുമുന്നണി കോടതിയില്‍ പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫാണെന്നും രാഹുല്‍ പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































