#Sports #Top Four

മെസ്സിയും പിള്ളേരും കേരളത്തിലേക്ക്…. മത്സരം അടുത്ത വര്‍ഷം, കൊച്ചിക്ക് പ്രഥമ പരിഗണന, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ലയണല്‍ മെസിയും ടീമും കേരളത്തിലെത്തുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *