എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്
പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും കെ മുരളീധരന് പറഞ്ഞു.
Also Read; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍
ചേലക്കരയിലെ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വര്‍ക്ക് നടന്നത് ചേലക്കരയിലാണ്. എന്നാല്‍ ചേലക്കരയില്‍ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങള്‍ ഒരു താക്കീത് കൂടി നല്‍കിയതാണെന്നും മുരളീധരന് പറഞ്ഞു. സന്ദീപ് വാര്യര്‍ വരുന്നത് കൊണ്ട് വോട്ട് നഷ്ടപ്പെടുമെന്ന ചിലരുടെ പ്രവചനം തെറ്റിപ്പോയിരിക്കുകയാണ്. സന്ദീപിന്റെ വരവ് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിക്കാന്‍ സഹായകരമായെന്നും ഒരാള്‍ വന്നതിന്റെ ഗുണം ചെയ്തെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































