ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; രവി ഡി സിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് ഉടമയായ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷാണ് രവിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്നുതന്നെ ഡി.ജി.പിക്ക് കൈമാറും. ഉച്ചക്ക് 12.30-ന് ആരംഭിച്ച രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
Also Read; യുപിയിലെ സംഘര്‍ഷത്തില്‍ മരണം നാലായി ; എം പിക്കെതിരെ കേസെടുത്ത് പോലീസ്
ഇ.പി ജയരാജനുമായി ഡി.സി ബുക്സിനു കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇ.പി ജയരാജനുമായി കരാര്‍ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രവി ഡി.സി പ്രതികരിച്ചില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..