കുംഭമേള അപകടം ; മരണം 30, ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം
പ്രയാഗ്രാജ്: മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. കൂടാതെ പോലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും.
Also Read ; ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്നാടിനെന്ന് കോടതി
നാടിനെ നടുക്കിയ മഹാദുരന്തത്തിന് പിന്നാലെ ഭക്തര്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.
ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദര്‍ശിച്ചു ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തി നടപടികള്‍ എടുക്കണം. കുംഭമേള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യോഗി അതീവ ദുഃഖം രേഖപ്പെടുത്തി.അതിനിടെ മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേസമയം ജുഡീഷ്യല്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സര്‍ക്കാരാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































