#news #Top Four

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫൊര്‍ദോ തകര്‍ത്തെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്‍കി. ‘ഇത് തുടരാന്‍ കഴിയില്ല. ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തമായിരിക്കും ഇറാന്’ എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങള്‍ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ നടന്ന ആക്രമണം ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാന്‍ ഇപ്പോള്‍ സമാധാനത്തിന് വഴങ്ങണമെന്നും അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ ബാക്കിയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ അമേരിക്കയ്ക്ക് വേഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *