അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; നടപടിയ്ക്കൊരുങ്ങി സ്കൂള്‍ മാനേജ്മെന്റ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്കൂള്‍ മാനേജ്മെന്റ്. സംഭവത്തില്‍ പ്രധാനധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്കൂള്‍ മാനേജ്മെന്റ് തള്ളി.
Also Read: സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 75,000 കടന്നു
റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് വിടി ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വാദം.
അതേസമയം, ലേഖയുടെ 13 വര്‍ഷത്തെ ശമ്പളം മൂന്ന് മാസത്തിനകം നല്‍കണെമന്ന് നവംബറില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടാകാത്തതു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ സമീപിച്ചെങ്കിലും ശമ്പളം ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ നല്കാന് മന്ത്രിയുടെ ഓഫീസ് തയ്യാറാകാതെ മന്ത്രിയുടെ ആളല്ലേ മന്ത്രി വന്ന് പാസാക്കട്ടെ എന്ന മറുപടിയാണ് കിട്ടിയത്. മന്ത്രി ഇടപെട്ടിട്ടുപോലും ശമ്പളം പാസാകാതെ വന്നത് മൂലമാണ് ഷിജോ ആത്മഹത്യ ചെയ്തത്.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































