#kerala #Top Four

മറ്റൊരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം താന്‍ ഉപയോഗിക്കില്ല; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ.ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്.

Also Read: കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി

ആരോപണം നിരസിച്ചാണ് ഹാരിസിന്റെ മറുപടി. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആര്‍.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയില്‍ ഡോ.ഹാരിസ് വ്യക്തമാക്കി.

ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കില്‍ അതു തനിക്കു ചോദിച്ചു വാങ്ങാനാകില്ലെന്നും ഡോ.ഹാരിസ് മറുപടി നല്‍കി. തെറ്റായ വിവരം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റവും തള്ളി.

മെഡിക്കല്‍ കോളജില്‍ നിന്ന് പ്രോബ് നല്‍കാത്തതിനാല്‍ ഡോ.സാജു സ്വന്തം പണം ചെലവഴിച്ചു വാങ്ങിയ പ്രോബാണ് അത്. അദ്ദേഹം വാങ്ങിയ പ്രോബ് താന്‍ ചോദിക്കുന്നതു ശരിയല്ല. ഒരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം താന്‍ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേയെന്ന ചോദ്യവും ഡോ.ഹാരിസ് ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave a comment

Your email address will not be published. Required fields are marked *